വെ​ളി​യ​ങ്കോ​ട് ലോ​ക്ക് കം ബ്രി​ഡ്​ജി​ന് ടെൻ​ഡ​റാ​യി

Tuesday 10 May 2022 12:54 AM IST

പൊ​ന്നാ​നി : വെ​ളി​യ​ങ്കോ​ടി​ന്റെ ചി​ര​കാ​ല സ്വ​പ്​നം പൂ​വ​ണി​യു​ന്നു. ക​നോ​ലി ക​നാ​ലി​ന് കു​റു​കെ നിർ​മ്മി​ക്കു​ന്ന വെ​ളി​യ​ങ്കോ​ട് ലോ​ക്ക് കം ബ്രി​ഡ്​ജി​ന് ടെൻ​ഡ​റാ​യി. കാ​സർ​കോ​ഡ് എം​എ​സ് ബിൽ​ഡേ​ഴ്​സി​നാ​ണ് നിർ​മ്മാ​ണ ചു​മ​ത​ല. ബ്രി​ഡ്​ജും ലോ​ക്കും ഇ​ല​ക്ട്രി​ക്കൽ വർ​ക്കി​നു​മാ​യി 29.87 കോ​ടി​ക്കാ​ണ് ടെൻ​ഡ​റാ​യ​ത്.
ന​ബാർ​ഡി​ന്റെ 28.37 കോ​ടി​യും ബാ​ക്കി സം​സ്ഥാ​ന വി​ഹി​ത​വും ചേർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഗ​താ​ഗ​ത സൗ​ക​ര്യ​ത്തോ​ടൊ​പ്പം വെ​ളി​യ​ങ്കോ​ട്, മാ​റ​ഞ്ചേ​രി, പെ​രു​മ്പ​ട​പ്പ്, പു​ന്ന​യൂർ, പു​ന്ന​യൂർ​ക്കു​ളം, ഒ​രു​മ​ന​യൂർ വ​രെ​യു​ള്ള ആ​റ് പ​ഞ്ചാ​യ​ത്തി​ലെ​യും ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂർ ന​ഗ​ര​സ​ഭ​യി​ലെ​യും കു​ടി​വെ​ള്ള​ത്തി​നും കാർ​ഷി​ക മേ​ഖ​ല​യ്​ക്കും ഗു​ണ​ക​ര​മാ​വു​ന്ന​താ​ണ് പ​ദ്ധ​തി. ക​നോ​ലി ക​നാൽ ദേ​ശി​യ ജ​ല​പാ​ത​യാ​യ​തി​നാൽ 30 മീ​റ്റർ മു​ന്നിൽ ക​ണ്ടു​ള്ള നിർമ്​മാ​ണ​മാ​ണ് ന​ട​ത്തു​ക. നാ​ല​ര മീ​റ്റർ വീ​തി​യിൽ ഒ​റ്റ​വ​രി പാ​ല​മാ​ണ് നിർ​മ്മി​ക്കു​ന്ന​ത്. 25 മീ​റ്റ​റാ​ണ് നീ​ളം. 70 മീ​റ്റ​റോ​ളം അ​ടി​യിൽ നി​ന്നാ​ണ് ഫൗ​ണ്ടേ​ഷൻ വർ​ക്കു​കൾ ആ​രം​ഭി​ക്കു​ക. ഒ​ന്ന​ര വർ​ഷം കൊ​ണ്ട് നിർ​മ്മാ​ണം പൂർ​ത്തി​യാ​ക്കി നാ​ടി​ന് സ​മർ​പ്പി​ക്കും. അ​പ്രോ​ച്ച് റോ​ഡി​ന് 14.1 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി. പാ​ല​ത്തി​ന്റെ ഇ​രു​ഭാ​ഗ​ത്തും 100 മീ​റ്റർ അ​പ്രോ​ച്ച് റോ​ഡും സൈ​ഡ് സു​ര​ക്ഷ​യും ലോ​ക്കിന്റ മെ​ക്കാ​നി​ക്കൽ വർ​ക്കു​കൾ​ക്കു​മാ​യി 14.1 കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യാൽ ടെൻ​ഡർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. ചെ​റി​യ വ​ള്ള​ങ്ങൾ​ക്ക് പോ​വ​നാ​യി ഡൈ​വേർ​ട്ടിം​ഗ് ക​നാൽ നിർ​മ്മി​ക്കും. ഏ​തു സ​മ​യ​വും ചെ​റി​യ വ​ള്ള​ങ്ങൾ ക​ട​ന്നു പോ​വു​ന്ന​തി​നാൽ ലോ​ക്ക് തു​റ​ക്കേ​ണ്ട സാ​മ്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ ബു​ദ്ധി​മു​ട്ട് മു​ന്നിൽ ക​ണ്ടാ​ണ് ലോ​ക്ക് കം ബ്രി​ഡ്​ജി​നോ​ട് സ​മാ​ന്ത​ര​മാ​യാ​ണ് നൂ​റ് മീ​റ്റ​റി​ല​ധി​കം നീ​ള​ത്തിൽ ഡൈ​വേർ​ട്ടിം​ഗ് ക​നാൽ നിർ​മ്മി​ക്കു​ന്ന​ത്. ഇ​തി​ന്റെ സർ​വ്വേ ന​ട​പ​ടി പൂർ​ത്തി​യാ​ക്കി ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്താ​യി​രി​ക്കും ക​നാൽ നിർ​മ്മി​ക്കു​ക. പാ​ല​ത്തി​ന്റെ
അ​പ്രോ​ച്ച് റോ​ഡി​ന്റെ അ​ടി​യി​ലൂ​ടെ​യാ​യി​രി​ക്കും ഇ​ത് ക​ട​ന്ന് പോ​വു​ക അ​തി​നാൽ അ​പ്രോ​ച്ച് റോ​ഡി​ന​ടി​യിൽ
അ​ഞ്ച് മീ​റ്റർ വീ​തി​യിൽ ലോ​ക്കോ​ടു കൂ​ടി​യ ബോ​ക്​സ് കൽ​വെർ​ട്ട് നിർ​മ്മി​ക്കും. അ​പ്രോ​ച്ച് റോ​ഡി​നും കൽ​വെർ​ട്ടി​നു​മാ​യി
14.1 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് സർ​ക്കാ​റി​ന് സ​മർ​പ്പി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement