എൻ.ഡി.എ യോഗം ചേർന്നു

Tuesday 10 May 2022 12:58 AM IST

കൊച്ചി:എ.എൻ .രാധാകൃഷ്ണന്റെ വിജയം ഉറപ്പു വരുത്താൻ എൻ.ഡി.എ ജില്ലാ നേതൃയോഗം ചേർന്നു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനതദൾ സംസ്ഥാന പ്രസിഡന്റ്‌ വി.വി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, എൻ.ഡി.എ കോ- ഓർഡിനേറ്റർ എൻ.പി ശങ്കരൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഷൈജു, എം.എ ബ്രഹ്മരാജ്, ആർ.എൽ.ജെ.പി ജില്ല പ്രസിഡന്റ്‌ ഹെർമൻ, ജെ.ആർ.പി പ്രസിഡന്റ്‌ പ്രദീപ് കുന്നുകര, എൽ.ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ എസ്.ജെ.ഡി ജില്ല പ്രസിഡന്റ്‌ ജോഷി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ഗിരി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement