330 ml ബ്ലഡ് കൊടുത്തവൻ ഒരു ചിക്കൻ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ, രക്തം ദാനം ചെയ്തയാൾ ശേഷം രജിസ്റ്ററിൽ എഴുതിയത് 

Sunday 19 May 2019 1:04 PM IST

രക്തദാനം മഹാദാനം എന്നൊക്കെയാണ് പറയാറ്. പുതുതലമുറയിലെ യുവാക്കളും യുവതികളും പിറന്നാൾ പോലെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ ബ്ളഡ് ബാങ്ക് സംവിധാനമുള്ള സർക്കാർ ആശുപത്രിയിൽ രക്തം ദാനം ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. ആശുപത്രിയിൽ രക്തം നൽകിയ ശേഷം അഭിപ്രായം കുറിക്കേണ്ട ഫീഡ് ബാക്ക് രജിസ്റ്ററിൽ കണ്ട കുറിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വൈറലാവുകയാണ്. മുൻപ് രക്തം നൽകിയ യുവാവിന്റെ കുറിപ്പാണിത്. കൊള്ളാം, വളരെ നല്ലത് ജ്യൂസിന് പകരം ചിക്കൻ ബിരിയാണി ആണെങ്കിൽ പൊളിച്ചേനെ (ഇപ്പം തരാട്ട) എന്നാണ് യുവാവ് കുറിച്ചത്. ഇതേ പേജിൽ നല്ല അഭിപ്രായം കുറിച്ച നിരവധി പേരുണ്ടായിരുന്നു. ചിക്കൻ ബിരിയാണി ചോദിച്ച യുവാവിന് മറുപടി നൽകുവാനും നിരവധി പേരാണുള്ളത്. 330 എം.എൽ ബ്ലഡ് കൊടുത്തവൻ ഒരു ചിക്കൻ ബിരിയാണി അല്ലേ ചോദിച്ചുള്ളൂ എന്ന് കമന്റ് ചെയ്തവരുമുണ്ട്.