ചോദ്യംചെയ്യൽ നീണ്ടത് നാലര മണിക്കൂർ , ആരോപണങ്ങൾ നിഷേധിച്ച് കാവ്യ

Tuesday 10 May 2022 12:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം നാലരമണിക്കൂർ ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് സൂചനയുണ്ട്.

പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും കാവ്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇവയെല്ലാം ദിലീപിന് അനുകൂലമായ തരത്തിലായിരുന്നു. ഇരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കേസിന്റെ തുടക്കംമുതൽ ഉയർന്നുകേട്ട സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലേയും ആരോപണങ്ങൾ കാവ്യ തള്ളിക്കളഞ്ഞുവെന്നാണ് സൂചന.

വധഗൂഢാലോചന, തുടരന്വേഷണ കേസുകളുടെ അന്വേഷണത്തിനിടെ ലഭിച്ച ഓഡിയോ ക്ലിപ്പുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. അന്വേഷണ സംഘത്തലവന്മാരായ ഡിവൈ.എസ്.പി ബൈജു പൗലോസ്, എസ്.പി. മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12നാണ് പത്മസരോവരത്തിലെത്തിയത്. ചോദ്യംചെയ്യൽ വീഡിയോയിൽ ചിത്രീകരിച്ചു.

കഴിഞ്ഞ ആറിനാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യയ്ക്ക് ഒടുവിൽ നോട്ടീസ് നൽകിയത്. ഇന്നലെ രാവിലെ 11ന് ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും പത്മസരോവരം വീട്ടിലെത്തി നടപടി പൂർത്തിയാക്കാമെന്ന മറുപടിയാണ് കാവ്യ നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാൽ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചു. ആദ്യതവണ നോട്ടീസ് നൽകിയപ്പോൾ കാവ്യ ചെന്നൈയിലായിരുന്നു. രണ്ടാംവട്ടം നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. വീട്ടിൽവച്ചുമാത്രമേ ചോദ്യംചെയ്യാവൂ എന്ന നിലപാടിലായിരുന്നു കാവ്യ.

​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്, മെ​മ്മ​റി​കാ​ർ​ഡ് ​വീ​ണ്ടും​ ​പ​രി​ശോ​ധ​ന​യ്ക്ക്
ന​ൽ​ക​ണ​മെ​ന്ന് ​പ്രോ​സി​ക്യൂ​ഷൻ

​ ​മ​തി​യാ​യ​ ​കാ​ര​ണം​ ​വേ​ണ​മെ​ന്ന് ​കോ​ട​തി
കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​അ​ശ്ളീ​ല​ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​ ​മെ​മ്മ​റി​കാ​ർ​ഡ് ​വീ​ണ്ടും​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​ന​ൽ​ക​ണ​മെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലാ​ണ് ​മെ​മ്മ​റി​കാ​ർ​ഡ്.
എ​ട്ടാം​പ്ര​തി​യാ​യ​ ​ദി​ലീ​പും​ ​കൂ​ട്ട​രും​ ​മെ​മ്മ​റി​കാ​ർ​ഡി​ലെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ല​ത​വ​ണ​ ​ക​ണ്ടെ​ന്നും​ ​ഷെ​യ​ർ​ചെ​യ്തെ​ന്നും​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ​അ​സി.​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​കെ.​ബി.​ ​സു​നി​ൽ​കു​മാ​ർ​ ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​പ​റ​ഞ്ഞു.​ ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ങ്കി​ൽ​ ​മ​തി​യാ​യ​ ​കാ​ര​ണം​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​ ​ഹ​ണി​ ​എം.​ ​വ​ർ​ഗ്ഗീ​സ് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​തി​ന​കം​ ​നാ​ലു​ത​വ​ണ​ ​മെ​മ്മ​റി​കാ​ർ​ഡ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഫോ​റ​ൻ​സി​ക് ​ലാ​ബി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​യ​താ​ണ്.​ ​ആ​ ​റി​പ്പോ​ർ​ട്ടു​ക​ളി​ല്ലാ​ത്ത​ ​എ​ന്ത് ​വ​സ്തു​ത​ ​അ​റി​യാ​നാ​ണ് ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ത്.​ ​കോ​ട​തി​യു​ടെ​ ​ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ ​മെ​മ്മ​റി​കാ​ർ​ഡ് ​ദി​ലീ​പും​ ​കൂ​ട്ട​രും​ ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ണ്ടെ​ന്നാ​ണോ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ആ​രോ​പി​ക്കു​ന്ന​തെ​ന്നും​ ​ചോ​ദി​ച്ചു.
അ​ങ്ങ​നെ​യ​ല്ല​ ​ഉ​ദ്ദേ​ശി​ച്ച​തെ​ന്നും​ ​ദി​ലീ​പി​ന് ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​തെ​ങ്ങ​നെ​യാ​ണെ​ന്ന​ത് ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​അ​തേ​സ​മ​യം​ ​ദി​ലീ​പി​ന്റെ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​എ​തി​ർ​പ്പ് ​വ്യ​ക്ത​മാ​ക്കി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​കേ​സ് ​മേ​യ് 12​ലേ​ക്ക് ​മാ​റ്റി.

Advertisement
Advertisement