ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നില ഗുരുതരം

Tuesday 10 May 2022 12:09 AM IST

നെയ്യാറ്റിൻകര: വീട്ടിൽ തലചുറ്റിവീണ് പരിക്കേറ്റ പ്രമുഖ ഗാന്ധിയനും ഗാന്ധി സ്‌മാരക നിധി മുൻ അഖിലേന്ത്യാ ചെയർമാനുമായ പദ്മശ്രീ പി. ഗോപിനാഥൻ നായരുടെ(100) നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാവിലെ 11.30നാണ് നെയ്യാറ്റിൻകരയിലെ നാരായണീയം വീട്ടിൽ അദ്ദേഹം തലചുറ്റി വീണത്. തലയ്‌ക്ക് ഇരുവശത്തും സാരമായി പരിക്കേറ്റു. ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.

Advertisement
Advertisement