തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു; ഉടൻ തളച്ചു

Tuesday 10 May 2022 7:42 AM IST

തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

പാപ്പാനെ കാണാതായതോടെ ആന പിണങ്ങി മാറിയതാണെന്നാണ് സൂചന. കാലുകൾ ബന്ധിച്ചതിനാൽ ഓടാൻ സാധിച്ചിരുന്നില്ല. പൂരം കാണാനെത്തിയവരുടെ ഇടയിലേക്കാണ് ആന പോയത്. ഉടൻ പാപ്പാന്മാർ ആനയുടെ ചുറ്റുംകൂടി തളയ്ക്കുകയായിരുന്നു.