ജോലിക്കിടയിൽ തല ലിഫ്ടിൽ കുടുങ്ങി; തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

Tuesday 10 May 2022 5:36 PM IST

തിരുവനന്തപുരം: ജോലി സ്ഥലത്ത് തല ലിഫ്ടിൽ കുടുങ്ങി ഒരാൾ മരിച്ചു. നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ്. കടയിലേക്കുള്ള സാധനങ്ങളുമായി ലിഫ്ടിൽ കയറുമ്പോഴായിരുന്നു അപകടം. തല ലിഫ്ടിന്റെ വാതിലിൽ കുടുങ്ങുകയായിരുന്നു.

ഫയർഫോഴ്സ് എത്തി സതീഷിനെ ലിഫ്ടിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിച്ചു.

Advertisement
Advertisement