കുഫോസ്- ബേ ഒഫ് ബംഗാൾ പ്രോഗ്രാമും ധാരണാപത്രം ഒപ്പിട്ടു

Wednesday 11 May 2022 1:01 AM IST

കൊച്ചി: ബംഗാൾ ഉൾക്കടലിന്റെ തീരങ്ങൾ പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഒഫ് ബംഗാൾ പ്രോഗ്രാമും കേരള

ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) പഠന, ഗവേഷണ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നതിനായി സംയുക്ത ഗവേഷണ പദ്ധതികൾ ആവിഷ്‌കരിക്കും. കുഫോസ് വിദ്യാർത്ഥികൾക്ക് ബംഗാൾ പ്രോഗ്രാമിന്റെ ചെന്നൈ ഉൾപ്പടെയുള്ള റിസർച്ച് സ്റ്റേഷനുകളുടെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരം ലഭിക്കും. ബംഗ്ലാദേശ്, മാലി ദ്വീപ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ബേ ഒഫ് ബംഗാൾ പ്രോഗ്രാമിലെ അംഗങ്ങൾ.

Advertisement
Advertisement