പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റ് നൽകണം

Wednesday 11 May 2022 12:00 AM IST

തിരുവനന്തപുരം:രണ്ടരലക്ഷത്തിലേറെ വാർഷിക വരുമാനമുള്ള സർവ്വീസ് പെൻഷൻകാർ ജൂൺ 20ന് മുമ്പ് നടപ്പുവർഷത്തെ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് അടുത്തുള്ള ട്രഷറിയിൽ സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.pension.treasury@kerala.gov.in എന്ന ഇ.മെയിൽ വിലാസത്തിലോ കേരളപെൻഷൻ പോർട്ടൽ മുഖേനയോ അയച്ചാലും മതിയാകും. സ്റ്റേറ്റ്മെന്റ് നൽകിയില്ലെങ്കിൽ ജൂലായ് മാസം മുതലുളള പെൻഷനിൽ നിന്ന് ഒൻപത് തുല്യഗഡുക്കളായി ആദായനികുതി പിടിക്കും.

Advertisement
Advertisement