വനിതാ വികസന കോർപ്പറേഷന്റെ സംരംഭകത്വ വികസന പരിശീലനം

Wednesday 11 May 2022 12:19 AM IST

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ജില്ലകൾ കേന്ദ്രീകരിച്ച് 18നും 55നുമിടയിൽ പ്രായമുള്ള പത്താം ക്ളാസുവരെ പഠിച്ച വനിതകൾക്ക് സംരംഭകത്വ വികസന പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്റ്റൈപ്പന്റുണ്ട്. 35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നാക്കമുള്ളവർ, തൊഴിൽരഹിതർ എന്നിവർക്ക് മുൻഗണ. താത്പര്യമുള്ളവർ വിശദമായ അപേക്ഷകൾ വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിൽ 21നു മുമ്പായി നൽകണം. വിശദവിവരങ്ങൾക്ക്: www.kswdc.org