പത്താംതലം പൊതുപ്രാഥമിക പരീക്ഷ: പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

Wednesday 11 May 2022 1:55 AM IST

തിരുവനന്തപുരം:പത്താം ക്ളാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 15 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ. പരീക്ഷയ്‌ക്ക് തിരുവനന്തപുരം ജില്ലയിൽ ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിൽ (സെന്റർ 1) ഹാജരാകേണ്ട രജിസ്റ്റർ നമ്പർ 1032048 മുതൽ 1032247 വരെയുള്ളവർ വർക്കല ശ്രീനാരായണ കോളേജിലെ (സെന്റർ 1) കേന്ദ്രത്തിലും ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിൽ (സെന്റർ 2) ഹാജരാകേണ്ട രജിസ്റ്റർ നമ്പർ 1032248 മുതൽ 1032447 വരെയുള്ളവർ വർക്കല ശ്രീനാരായണ കോളേജ്, വർക്കല (സെന്റർ 2) കേന്ദ്രത്തിലും തൃശൂർ ജില്ലയിൽ തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസിൽ ഹാജരാകേണ്ട രജിസ്റ്റർ നമ്പർ 1122157 മുതൽ 1122356 വരെയുള്ള ഉദ്യോഗാർത്ഥികൾ തൃശൂർ വിവേകോദയം ജി.എച്ച്.എസ്.എസ് എന്ന കേന്ദ്രത്തിലും പഴയ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷ എഴുതണം.

അഭിമുഖം

കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി - ഹിസ്റ്ററി (ജൂനിയർ) - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 295/2020), എച്ച്.എസ്.എസ്.ടി. - ഹിസ്റ്ററി (സീനിയർ) - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 288/2020) തസ്തികകളിലേക്ക് 12 ന് യഥാക്രമം രാവിലെ 8 നും 10.30 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

Advertisement
Advertisement