അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം

Wednesday 11 May 2022 2:13 AM IST

തിരുവനന്തപുരം: ജൂൺ ഒന്നിന് സ്‌കൂൾ തുറന്ന് കുട്ടികളെത്തുമ്പോൾ സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അദ്ധ്യാപകരായിരിക്കും ക്ളാസിലെത്തുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അവധിക്കാല ത്രിദിന അദ്ധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യു.പി ക്ലാസുകളിലെ അദ്ധ്യാപകർക്കായാണ് വിഷയാധിഷ്ഠിത പരിശീലന പരിപാടി കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്നത്. 163 സബ് ജില്ലകളിലായി 1061 കേന്ദ്രങ്ങളിലാണ് അദ്ധ്യാപക സംഗമം നടക്കുന്നത്. ആദ്യഘട്ടത്തിൽ യു.പി വിഭാഗത്തിൽ 40,626 അദ്ധ്യാപകർക്കാണ് പരിശീലനം. തുടർന്ന് എൽ.പി വിഭാഗത്തിലും, ഹൈസ്‌കൂൾ തലത്തിലുമുള്ള അദ്ധ്യാപക സംഗമങ്ങൾ നടക്കും.