കേദാർനാഥ് യാത്ര: തിര.കമ്മിഷന് പരാതി
Monday 20 May 2019 12:00 AM IST
ന്യൂഡൽഹി: മോദിയുടെ കേദാർ, ബദ്രിനാഥ് സന്ദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. എല്ലാ മാദ്ധ്യമങ്ങളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോദിയുടെ പിറകെയാണെന്നും അതുമാത്രമാണ് സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇത് തീർത്തും പെരുമാറ്റ ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
മോദിയുടെ യാത്ര പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂലും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടർമാരെ സ്വാധീനിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും രംഗത്തെത്തി.