കേരള സർവകലാശാല പരീക്ഷാ ഫലം

Thursday 12 May 2022 2:09 AM IST

തിരുവനന്തപുരം: ഒന്നാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സരം) എൽ.എൽ.ബി സ്‌പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.കോം. അഞ്ച്, ആറ് സെമസ്​റ്റർ (എസ്.ഡി.ഇ.) പരീക്ഷയുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഇലക്ടീവ് പ്രാക്ടിക്കൽ പരീക്ഷ 18, 19, 20 തീയതികളിൽ കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തും.

മൂന്നാം സെമസ്​റ്റർ ജനുവരി 2021 സ്‌പെഷ്യൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മേയിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി കോം./സി.ആർ. പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

ധനുഷ എസ്.എസ്, ബെ​റ്റ്സി സൂസൻ ജോൺസൺ (ബയോടെക്‌നോളജി), പോൾ രാജ്.എൽ.എസ്. (ബയോകെമിസ്ട്രി), വിബിത ബി.വി, സ്മിത എസ്, അനു കൃഷ്ണ പി.ജി (ഫിസിക്സ്), ബിന്ദു.എസ്. (ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്), മിഷ വി, രശ്മി ആർ, രശ്മി.ആർ.ചന്ദ്രൻ, മീര ഭാസ്‌കരൻ (കൊമേഴ്സ്), ജോസഫ് മാനുവൽ.വി, (ഫിലോസഫി), സൗമ്യ.ബി.​റ്റി. (ഹിന്ദി), പ്രസാദ് രാജേന്ദ്രൻ (ജ്യോഗ്രഫി) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു.

എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി.-നെ​റ്റ്/ജെ.ആർ.എഫ്. പരീക്ഷകളുടെ ജനറൽ പേപ്പറിന് 23 മുതൽ പരിശീലനം നൽകും. താൽപ്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി.ജംഗ്ഷനിലുളള സ്​റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സി​റ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി രജിസ്​റ്റർ ചെയ്യണം. ഫോൺ: 0471 - 2304577

Advertisement
Advertisement