നഴ്സുമാരുടെ സേവനം സ്തുത്യർഹം: വീണാ ജോർജ്

Thursday 12 May 2022 2:23 AM IST

തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി വീണാ ജോർജ്. സേവനത്തിന്റെ പേരിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച നഴ്സുമാർ നമുക്കിടയിലുണ്ട്. കൊവിഡ് മഹാമാരിയുൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതിൽ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നഴ്സ് ദിനത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി.

കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച വിജയത്തിന്റെ വലിയൊരു പങ്ക് നഴ്സുമാർക്കും അവകാശപ്പെട്ടതാണ്.

പ​ക​ർ​ച്ച​വ്യാ​ധി​ ​പ്ര​തി​രോ​ധം
ശ​ക്ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പ​ക​ർ​ച്ച​വ്യാ​ധി​ ​പ്ര​തി​രോ​ധം​ ​ശ​ക്ത​മാ​ക്കാ​ൻ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ജി​ല്ല​ക​ളി​ലെ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ൽ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​വും​ ​മ​ഴ​യും​ ​കാ​ര​ണം​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ ​വ​ർ​‌​ദ്ധി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​മു​ന്നി​ൽ​ ​ക​ണ്ട് ​ജി​ല്ല​ക​ൾ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജി​ത​മാ​ക്ക​ണം.​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ഹോ​ട്ട് ​സ്‌​പോ​ട്ടു​ക​ൾ​ ​നി​ശ്ച​യി​ച്ച് ​കൃ​ത്യ​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്ത​ണം..
ഡെ​ങ്കി​പ്പ​നി,​ ​എ​ലി​പ്പ​നി,​ ​മ​ലേ​റി​യ,​ ​എ​ച്ച്1​എ​ൻ1,​ ​ചി​ക്കു​ൻ​ഗു​നി​യ,​ ​മ​ഞ്ഞ​പ്പി​ത്തം,​ ​കോ​ള​റ,​ ​സി​ക,​ ​ഷി​ഗ​ല്ല​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും​ ​വ​യ​റി​ള​ക്ക​ ​രോ​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​വെ​ള്ളം​ ​ക്ലോ​റി​നേ​റ്റ് ​ചെ​യ്യ​ണം.​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​അ​ട​ച്ച് ​സൂ​ക്ഷി​ക്ക​ണം.​ ​പ​ഴ​കി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​രു​ത്.​ ​കൊ​തു​ക് ​ക​ടി​യേ​ൽ​ക്ക​രു​ത്.​ ​മ​ലി​ന​ജ​ല​വു​മാ​യോ​ ​മ​ണ്ണു​മാ​യോ​ ​ഇ​ട​പെ​ടു​ന്ന​വ​ർ​ ​എ​ലി​പ്പ​നി​ ​പ്ര​തി​രോ​ധ​ ​ഗു​ളി​ക​യാ​യ​ ​ഡോ​ക്സി​സൈ​ക്ലി​ൻ​ ​ക​ഴി​ക്ക​ണം.

Advertisement
Advertisement