സമസ്‌ത നേതാവിന്റെ പരാമർശം അപലപനീയം

Thursday 12 May 2022 3:29 AM IST

തിരുവനന്തപുരം: പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സമസ്‌ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും അപലപനീയമാണെന്ന് സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. സ്ത്രീസാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നൽകിയ ഒരു പുരസ്‌കാരം സ്വീകരിക്കാൻ പെൺകുട്ടിക്ക് വിലക്ക് കല്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

Advertisement
Advertisement