കോട്ടയത്ത് പാത ഇരട്ടിപ്പ്: 21 ട്രെയിനുകൾ റദ്ദാക്കി, 30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

Thursday 12 May 2022 3:42 AM IST

തിരുവനന്തപുരം: ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെ റെയിൽവേ ട്രാക്ക് ഇരട്ടിപ്പ് ജോലി നടക്കുന്നതിനാൽ ഇന്നുമുതൽ 28വരെ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ജനശതാബ്ദി ഉൾപ്പെടെ 21 ട്രെയിനുകൾ റദ്ദാക്കി. 30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ചില ട്രെയിനുകൾ അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർവരെ വൈകും.

റദ്ദാക്കിയ ട്രെയിനുകൾ: ചെന്നൈ-തിരുവനന്തപുരം മെയിൽ, കന്യാകുമാരി ഐലന്റ് എക്സ് പ്രസ് 23 മുതൽ 27വരെ. തിരുവനന്തപുരം- ചെന്നൈ മെയിൽ, ബംഗളൂരുവിലേക്കുള്ള ഐലന്റ് 24 മുതൽ 28വരെ. നാഗർകോവിൽ പരശുറാം എക്സ് പ്രസ് 20 മുതൽ 28വരെ. മംഗലാപുരത്തേക്കുള്ള പരശുറാം 21മുതൽ 29വരെ. കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 21മുതൽ 28വരെ. കണ്ണൂരിലേക്കുള്ളത് 22 മുതൽ 27വരെ. വേണാട് ഇരുവശങ്ങളിലേക്കും 24 മുതൽ 28വരെ. ഗുരുവായൂർ - പുനലൂർ എക്സ് പ്രസ്, എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള പാസഞ്ചർ 21മുതൽ 28വരെ. എറണാകുളത്തുനിന്ന് കൊല്ലത്തേക്കും തിരിച്ചുമുള്ള മെമു 22മുതൽ 28വരെ. എറണാകുളത്തുനിന്ന് കായംകുളത്തേക്കും തിരിച്ചുമുള്ള പാസഞ്ചർ 25മുതൽ 28വരെ. പാലക്കാട്ടേക്കുള്ള പാലരുവി 27ന്. തിരുനെൽവേലിക്കുള്ള പാലരുവി 28ന്. കോട്ടയം- കൊല്ലം പാസഞ്ചർ 29ന്.

തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ് പ്രസ് 23മുതൽ 27വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. സെക്കന്തരാബാദിലേക്കുള്ള ശബരി 24 മുതൽ 28വരെ തൃശൂരിൽ നിന്ന് പുറപ്പെടും.

Advertisement
Advertisement