സമസ്തയുടെ നടപടിയെ അപലപിച്ച് ഗവർണർ

Thursday 12 May 2022 4:16 AM IST

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ മുസ്ലീം പെൺകുട്ടിയെ സമ്മാനദാന ചടങ്ങിൽ നിന്നു വിലക്കുകയും സ്​റ്റേജിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സമസ്തയുടെ പുരോഹിതന്റെ നടപടിയെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇത്തരം നടപടികൾ ഖുറാനിലെ ഉദ്‌ബോധനങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണെന്നും ട്വീറ്റ് ചെയ്തു. അർഹതപ്പെട്ട അംഗീകാരം കൈപ്പ​റ്റുന്നതിനായി എത്തിയ പെൺകുട്ടി, മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം അവഹേളിക്കപ്പെടുന്നതു വേദനാജനകമാണ്.

Advertisement
Advertisement