വർഗീയത ആളിക്കത്തിക്കുന്നു

Thursday 12 May 2022 12:26 AM IST

പന്തളം : മതേതരത്വത്തെ തകർത്ത് വർഗീയത ആളിക്കത്തിക്കുകയാണ് ബി.ജെ.പിയും ഇടതുമുന്നണിയും ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.രഘുനാഥ്, അഡ്വ.ഡി.എൻ.തൃദീപ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബിജുഫിലിപ്പ്, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണൻ, ബി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മജ്ഞുവിശ്വനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് റഹീംറാവുത്തർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement