വള്ളിപ്പടർപ്പുകൾ അപകടക്കെണിയാകുന്നു

Thursday 12 May 2022 12:31 AM IST

അടൂർ: ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റോഡരുകിൽ കാടുവളർന്ന് നിൽക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഏഴംകുളം ജംഗ്ഷന് സമീപത്താണ് റോഡിന്റെ ഒരു വശത്ത് കാടുവളർന്ന് നിൽക്കുന്നത്. വള്ളിപ്പടർപ്പുകൾ റോഡിന്റെ ടാറിംഗ് ഭാഗത്തേക്ക് പടർന്ന് കയറിയതിനാൽ കാൽ നടയാത്ര ദുരിതപൂർണമാണ്. റോഡിന്റെ വശങ്ങളിൽ കാടായതിനാൽ ടാറിംഗ് ഭാഗത്ത് കൂടിയാണ് കാൽനടയാത്രക്കാർ പോകുന്നത്. ഏറെ തിരക്കുള്ള റോഡായതിനാൽ അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. വാഹനത്തിൽ പോകുന്നവർ കാട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. അടിയന്തരമായി റോഡരുകിലെ കാടുതെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisement
Advertisement