ജ്യോതിക്ക് റെക്കാഡ്

Thursday 12 May 2022 12:59 AM IST

ലിമാസോൾ : 100 മീറ്റർ ഹർഡിൽ സിൽ ആന്ധ്രപ്രദേശുകാരിയായ ജ്യോതി യരാജി ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ചു. സൈപ്രസിലെ ലിമാസോളിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ 13.23 സെക്കൻഡിൽ ഓടിയെത്തിയാണ് 22കാരിയായ ജ്യോതി 20കൊല്ലം പഴക്കമുള്ള ഈ യിനത്തിലെ റെക്കാഡ് തിരുത്തിയെഴുതിയത്.2002ൽ അനുരാധ ബിശ്വാസ് കുറിച്ചിരുന്ന 13.38 സെക്കൻഡിന്റെ റെക്കാഡാണ് ഇന്നലെ ജ്യോതിക്ക് മുന്നിൽ വഴിമാറിയത്.

ഈ വർഷം ജപ്പാനിൽ നിന്നല്ലാതെ ഏഷ്യയിലെ ഒരു താരം കുറിക്കുന്ന മികച്ച സമയമാണ് ജ്യോതിയുടേത്. എന്നാൽ കഴിഞ്ഞ മാസം മൂഡബിദ്രിയിൽ നടന്ന ഇന്റർ വാഴ്സിറ്റി അത്‌ലറ്റിക്സിൽ 13.03 സെക്കൻഡിലും കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 13.09 സെക്കൻഡിലും ജ്യോതി ഫിനിഷ് ചെയ്തിരുന്നു. ഇന്റർ യൂണിവേഴ്സിറ്റി മീറ്റിന് അന്താരാഷ്ട്ര അംഗീകാരം ഇല്ലത്തതിനാലും ഫെഡറേഷൻ കപ്പിൽ കാറ്റിന്റെ ആനുകൂല്യം കൂടുതലായതിനാലും ഈ വേഗം റെക്കാഡിനായി പരിഗണിച്ചിരുന്നില്ല.

Advertisement
Advertisement