കേരളബാങ്കിലെ ഒഴിവുകൾ നികത്തും: മന്ത്രി വാസവൻ

Thursday 12 May 2022 2:09 AM IST

തിരുവനന്തപുരം: കേരളബാങ്കിലെ ഒഴിവുകളിൽ ഉടൻനിയമനം നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നാഷണൽ കോ-ഒാപ്പറേറ്റീവ് ബാങ്ക് ഫെഡറേഷൻ പുരസ്‌കാരം കേരളബാങ്കിന് ലഭിച്ചതുമായി ബന്ധപ്പെട്ട് ഒാൺലൈനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ പുരസ്‌കാരം കേരള ബാങ്കിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ്. സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും തിരിച്ചടവ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിലുമുള്ള മികവാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. മുപ്പതിലധികം കുടിശ്ശികക്കാരുടെ വായ്പ കേരള ബാങ്ക് ജീവനക്കാരും ഭരണ സമിതിയും ചേർന്ന് തിരിച്ചടച്ച് പ്രമാണം തിരിച്ചു നൽകിയത് പ്രശംസനീയമാണെന്നും മന്ത്രിപറഞ്ഞു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഒാഫീസർ പി.എസ്. രാജൻ ചടങ്ങിൽ സംസാരിച്ചു.

Advertisement
Advertisement