നാലുവർഷ ബിരുദം നിർബന്ധിത ഇന്റേൺഷിപ്പിന് യു.ജി.സി നിർദ്ദേശം

Friday 13 May 2022 2:52 AM IST

ന്യൂഡൽഹി: പുതുതായി നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്‌സുകളിൽ വിദ്യാർത്ഥികൾ എട്ട് മുതൽ പത്ത് ആഴ്‌ച വരെ ഗവേഷണ ഇന്റേൺഷിപ്പ് നിർബന്ധമാക്കുമെന്ന് ചെയ്യാൻ യു.ജി.സി നിർദ്ദേശം. വിശദമായ മാർഗനിർദേശം കമ്മിഷൻ ഉടൻ പുറത്തിറക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവർഷ ബിരുദ കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യത്തിനുള്ള പുതിയ നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയത്.

ബിരുദത്തിന്റെ ആദ്യവർഷം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളോടെ കോഴ്‌സ് അവസാനിപ്പിക്കുന്നവർക്ക് രണ്ടാം സെമസ്റ്ററിലായിരിക്കും ഇന്റേൺഷിപ്പ് ഉണ്ടാകുന്നത്. രണ്ടുവർഷം പൂർത്തിയാക്കി പഠനം പൂർത്തിയാക്കുന്നവർക്ക് നാലാം സെമസ്റ്ററിലായിരിക്കും ഇന്റേൺഷിപ്പ്. നാലുവർഷവും പൂർത്തിയാക്കുന്നവർക്ക് ആകെയുള്ള എട്ടുസെമസ്റ്ററിനിടെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ മതി. നാലുവർഷത്തെ പഠനത്തിനിടെ 450 മണിക്കൂർ ഇന്റേൺഷിപ്പിന് മാറ്റിവയ്‌ക്കണമെന്നാണ് യു.ജി.സി നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. തൊഴിൽക്ഷമത വർദ്ധിപ്പിക്കാനും ഗവേഷണാഭിരുചി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ മാർഗനിർദേശം പുറത്തിറക്കിയത്.

Advertisement
Advertisement