89 ഇ -ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം 16ന്

Friday 13 May 2022 12:22 AM IST

തിരുവനന്തപുരം: ഇ -സ്കൂട്ടറുകൾക്കും ഒാട്ടോകൾക്കും ചാർജ്ജ് ചെയ്യാൻ ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച ചാർജ്ജിംഗ് കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് കണ്ണൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിക്കും.കണ്ണൂരിലെ പത്ത് നിയോജകമണ്ഡലങ്ങളിലായി 89 പോൾ മൗണ്ടഡ് ടൂവീലർ ത്രീവീലർ ചാർജ്ജിംഗ് കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഇതോടൊപ്പം ഫോർവീലറുകൾക്കുള്ള 2 ഡിസി ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പോൾമൗണ്ടഡ് ചാർജ്ജിംഗ് സെന്ററുകൾ സ്ഥാപിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനിലൂടെ പണം അടച്ച് ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്നും ചാർജ്ജ് ചെയ്യാം. ഒരു യൂണിറ്റ് ചാർജ്ജ് ചെയ്യുന്നതിന് 10 രൂപ നൽകണം.

ജൂലായോടെ 1165 ചാർജ്ജിംഗ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

Advertisement
Advertisement