കിണറാഴത്തിലെ ദുരന്ത നിമിഷം

Friday 13 May 2022 1:05 AM IST

ബുധനാഴ്ച ഉച്ചയ്ക്ക് 12.45: സുധീർ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കോൺക്രീറ്റ് തൊടി പൊട്ടി മുകളിലേക്ക് പതിച്ചു. തൊട്ടുപിന്നാലെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് കിണറിന്റെ പകുതി ഭാഗത്തോളം നികന്നു

ഉച്ചയ്ക്ക് 1: കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി. 30 അടിയോളം താഴ്ചയിൽ ഇറങ്ങി രണ്ട് തൊടികൾ നീക്കം ചെയ്തപ്പോൾ മണ്ണിടിച്ചിൽ കാരണം തിരികെ കയറി. മണ്ണ് മാന്ത്രി യന്ത്രം എത്തിച്ച് കിണറിന്റെ പകുതി ഭാഗം ഇടിച്ച് താഴേക്ക് പോകാൻ തീരുമാനിച്ചു

വൈകിട്ട് 3: മണ്ണ് മാന്തി യന്ത്രം എത്താൻ വൈകിയതോടെ നാട്ടുകാരുടെ പ്രതിഷേധം

4.15: ഒരു മണ്ണ് മാന്തി യന്ത്രം എത്തി കിണറിന്റെ ഒരു വശത്ത് നിന്ന് മണ്ണ് നീക്കിത്തുടങ്ങി. തൊട്ടുപിന്നാലെ രണ്ടാമതൊരു മണ്ണ് മന്ത്രി യന്ത്രം കൂടിയെത്തി. ഒരു യന്ത്രം ഭൂമിയിടിച്ച് വാരുന്ന മണ്ണ് രണ്ടാമത്തെ യന്ത്രം ദൂരേക്ക് മാറ്റിക്കൊണ്ടിരുന്നു. രാത്രി വൈകിയും മണ്ണ് നീക്കൽ തുടർന്നു.

ഇന്നലെ രാവിലെ 7: 36 അടി ആഴമെത്തിയപ്പോൾ പാറ കണ്ടെത്തി. ചെറിയ ജെ.സി.ബി എത്തിച്ച് പാറപൊട്ടിച്ച ശേഷം മണ്ണ് നീക്കൽ തുടർന്നു

ഉച്ചയ്ക്ക് 12.30: 50 അടി താഴ്ചയിൽ മണ്ണ് മാന്തി വാരിയെടുത്ത മണ്ണിൽ നിന്ന് സുധീറിന്റെ കൈ കണ്ടെത്തി. ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരിറങ്ങി മണ്ണ് കോരി മാറ്റാൻ തുടങ്ങി

1.30: ശരീരമാസകലം മുറിവേറ്റ നിലയിൽ സുധീറിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പുറത്തേക്ക് എടുക്കുന്നതിനിടയിൽ മൂന്ന് ഫയർഫോഴ്സ് ജീവനക്കാർക്ക് മുകളിലേയ്ക്ക് ചെറുതായി മണ്ണിടിച്ചിൽ

Advertisement
Advertisement