തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്, തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി
Friday 13 May 2022 10:32 PM IST
തൃശൂർ: മഴയെത്തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടക്കും. വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയായി.
പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവച്ചത്. അന്ന് തീരുമാനിച്ചത് ഞായറാഴ്ച പൊട്ടിക്കാനായിരുന്നു. ഞായറാഴ്ച അവധി വരുന്നതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായാണ് ഇത് ശനിയാഴ്ച വൈകിട്ട് പൊട്ടിക്കാൻ ധാരണയായത്.