നേതൃത്വ പരിശീലന ക്യാമ്പ്

Saturday 14 May 2022 1:19 AM IST

കൊല്ലം: ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഡ്രീം (ഡ്രഗ് റിഹാബിലിറ്റേഷൻ എഡ്യുക്കേഷൻ ആൻഡ് മെന്ററിംഗ്) പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന പരിപാടി ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ബാലാവകാശ കമ്മിഷൻ മുൻ ചെയർമാൻ സി.ജെ. ആന്റണി അദ്ധ്യക്ഷനായി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനൽ വെള്ളിമൺ, എസ്.പി.സി നോഡൽ ഓഫീസർ അനിൽ, സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ്, ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ ഗോഡ്വിൻ മാനുവൽ എന്നിവർ സംസാരിച്ചു.

Advertisement
Advertisement