ജി.എസ്.ടി.വകുപ്പ് പുതിയ ലോഗോ പ്രകാശനം നാളെ
Sunday 15 May 2022 12:00 AM IST
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ ലോഗോയും ടാഗ് ലൈനും നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ഹാളിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ജി.എസ്.ടി കമ്മിഷണർ ഡോ. രത്തൻ ഖേൽക്കർ, സ്‌പെഷ്യൽ കമ്മിഷണർ ഡോ. വി. എൻ.മാധവൻ, അഡീഷണൽ കമ്മിഷണർ എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.