ഐ.പി.എൽ വാതുവയ്പ് : മൂന്ന് പേർ പിടിയിൽ

Sunday 15 May 2022 3:34 AM IST

ന്യൂഡൽഹി: ഐ.പി എൽ വാതുവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ സി.ബി.ഐ യുടെ പിടിയിലായി. രണ്ട് ഹൈദരാബാദ് സ്വദേശികളും ഒരു ഡൽഹി സ്വദേശിയുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.

ഐ.പി.എൽ മത്സരങ്ങളുടെ ഫലങ്ങളെ തന്നെ സ്വാധീനിക്കാൻ തക്ക രീതിയിലുള്ള ബെറ്റിംഗ് നെറ്റ് വർക്ക് സജീവമാക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയ തിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം നടത്തിയത്.

പാക്കിസ്ഥാനിൽ നിന്നുമാണ് ഈ നെറ്റ് വർക്ക് നിയന്ത്രിക്കുന്നതെന്നാണ് വിവരം.

Advertisement
Advertisement