യുവധാര ബ്ലോക്ക് തല ഉദ്ഘാടനവും കൺവെൻഷനും
അഗളി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷനും യുവധാര ബ്ലോക്ക് തല ഉദ്ഘാടനവും സംഘടിപ്പിച്ചു. സി.പി.എം അഗളി ലോക്കൽ സെക്രട്ടറി എൻ.ജംഷീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കളഞ്ഞുകിട്ടയ സ്വർണവും പണവുമടങ്ങിയ ബാഗ് തിരികെ നൽകി മാതൃകയായ ഷജീറിനെ പരിപാടിയിൽ ഫലകം നൽകി ആദരിച്ചു.
ഡി.വൈ.എഫ്.ഐയുടെ മുഖമാസിക യുവധാരയുടെ ബ്ലോക്ക് തല ഉദ്ഘാടനം വോട്ടർപട്ടികയിൽ ഇടം നേടിയ അട്ടപ്പാടിയിലെ ആദ്യ ട്രാൻസ്ജെൻഡർ ആൻഡ്രിയ ശിവന് ബ്ലോക്ക് സെക്രട്ടറി ജെയ്സൺ ജെയിംസ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. കൺവെൻഷനിൽ മേഖല, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.