അദ്ധ്യാപകനെതിരായ പോക്‌സോ കേസ്,​ ശശികുമാറിനെ സംരക്ഷിച്ചിട്ടില്ല,​ പാർട്ടിയെ ആക്രമിക്കാൻ ശ്രമമെന്ന് സി പി എം

Sunday 15 May 2022 8:21 PM IST

മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായ മുൻ സി.പി.എം നേതാവും നഗരസഭാ കൗൺസിലറുമായ കെ.വി.ശശികുമാറിനെ പാർട്ടി സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം. ശശികുമാറിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടിയെ ആക്രമിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആരോപിച്ചു. പോക്സോ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പാ‍ര്‍ട്ടി ഇടപെട്ട് ശശികുമാറിനെതിരായ പീഡനപരാതികൾ ഒതുക്കിതീ‍ര്‍ക്കാൻ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. പോക്സോ കേസ് പരാതി ഉയ‍ര്‍ന്നപ്പോൾ തന്നെ പാര്‍ട്ടിയിൽ നിന്ന് ശശികുമാറിനെ പുറത്താക്കിയതാണെന്നും ഇ.എൻ.മോഹൻദാസ് വ്യക്തമാക്കി.

തേസമയം പോക്സോ കേസില്‍ അറസ്റ്റിലായ കെ.വി.ശശികുമാര്‍ നിലവിൽ റിമാന്‍ഡിലാണ്. മഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശശികുമാറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു