വെള്ളാപ്പള്ളി നടേശന് വൈദിക യോഗത്തിന്റെ ആദരം

Monday 16 May 2022 12:19 AM IST

കൊച്ചി: എസ്.എൻ.ഡി.പി വൈദികയോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 19ന് പാലാരിവട്ടം യൂണിയൻ ഓഫീസിൽ യൂണിയൻ സാരഥ്യത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈദിക താന്ത്രിക മേഖലയിൽ 50 വർഷം പൂർത്തിയാക്കുന്ന ശക്തിമംഗലത്ത് പ്രതാപൻ തന്ത്രിയെയും ആദരിക്കും. രാവിലെ എട്ടിന് 50 വൈദികർ ചേർന്ന് വിശ്വശാന്തിഹവനം നടത്തും. 10ന് ഗുരുസ്മരണ, തുടർന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തും. ഉദ്ഘാടനം വെെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. തുടർന്ന് വിശിഷ്ടവ്യക്തികളെ ആദരിക്കും. പ്രതാപൻ രചിച്ച നാം അറിവാണ് എന്ന ഗ്രന്ഥം നാരായണ പ്രസാദ് തന്ത്രികൾക്ക് നൽകി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ വൈദികരെ ആദരിക്കും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടക്കും. ചികിത്സാ സഹായ വിതരണം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിക്കും.

Advertisement
Advertisement