ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ സ്പീക്കർ അഭിനന്ദിച്ചു

Monday 16 May 2022 4:36 AM IST

തിരുവനന്തപുരം: തോമസ് കപ്പ് നേടിയ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീമിനെ സ്പീക്കർ എം ബി രാജേഷ് അഭിനന്ദിച്ചു. തോമസ് കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മലയാളി താരം എച്ച് എസ് പ്രണോയിയെ സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.മെൻസ് സിംഗിൾസിൽ വിജയിച്ച ലക്ഷ്യ സെന്നിനും ഡബിൾസിൽ വിജയം നേടിയ സാത്വിക് സായ്രാജ് രംഗറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യത്തിനും അഭിനന്ദനങ്ങൾ നേർന്നു.

Advertisement
Advertisement