യൂണിക് തണ്ടപ്പേർ ഉദ്ഘാടനം ഇന്ന്

Monday 16 May 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യു മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.

തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതിനാൽ ഒരാൾക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാവും. ഭൂമി സംബന്ധമായ സേവനങ്ങൾ സുഗമവും സുതാര്യവുമാക്കാനാണിത്. ആധാർ ഇല്ലാത്ത ഭൂവുടമകൾക്ക് ആധാർ നമ്പർ കിട്ടുമ്പോൾ തണ്ടപ്പേർ ബന്ധിപ്പിക്കാം.