കാട്ടുപന്നികളെ വെടിവയ്ക്കൽ: പഞ്ചാ. പ്രസിഡന്റിനും അധികാരം

Monday 16 May 2022 12:00 AM IST

കോഴിക്കോട്: കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകാനുള്ള ശുപാർശ അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതുസംബന്ധിച്ച നിയമനിർമ്മാണം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വന്യജീവികൾക്കൊപ്പം ജനങ്ങളുടെ സ്വത്തും കൃഷിയും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അനുമതി തേടി സംസ്ഥാനം നൽകിയ അപേക്ഷയിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയം താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയലുമായി മന്ത്രി ചർച്ച ചെയ്തു.

Advertisement
Advertisement