കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ കെ.വി.പീറ്റർ അന്തരിച്ചു

Monday 16 May 2022 12:33 AM IST

തൃശൂർ: മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ കെ.വി.തോമസിന്റെ ഇളയ സഹോദരനും കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ.വി.പീറ്റർ (74) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാർഷിക സർവകലാശാലയുടെ മികച്ച പച്ചക്കറി ഇനങ്ങൾ വികസിപ്പിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകിയ അദ്ദേഹം ഐ.സി.എ.ആറിന്റെ സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കാർഷിക സർവകലാശാല ഹോർട്ടി കൾച്ചർ വിഭാഗത്തിന്റെ മേധാവി തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചു. ശാസ്ത്രീയ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിലും മികച്ച സംഭാവന നൽകി. റാഫി അഹമ്മദ് കിദ്വായ് ദേശീയപുരസ്‌കാരം, ഡോ.എം.എച്ച് മാലിഗൗഡ, ശിവശക്തി അവാർഡ്, കെ.രാമയ്യ മെമ്മോറിയൽ അവാർഡ്, സുഗന്ധഭാരതി അവാർഡ് തുടങ്ങിയ അവാർഡുകൾ നേടി. 2001-2006 കാലഘട്ടത്തിലാണ് കാർഷിക സർവകലാശാല വൈസ്ചാൻസലർ ആയിരുന്നത്. ഭാര്യ: വിമല. മക്കൾ: അൻവർ (അക്‌സ്ചഞ്ചർ,ഓസ്‌ട്രേലിയ) ,അജയ് (അസി.ജനറൽ മാനേജർ ഐ.ഡി.ബി.ഐ.തിരുവനന്തപുരം). മരുമക്കൾ: അനു, സൈനറ. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് തൃശൂർ സേക്രഡ് ഹാർട്ട് ലത്തീൻ പള്ളി സെമിത്തേരിയിൽ.

Advertisement
Advertisement