കേ​ര​ള​ബാ​ങ്കി​ന്​ കൊ​ല്ല​ത്ത്​ റീജിയണൽ ഓ​ഫീ​സ്​ അ​നു​വ​ദി​ക്ക​ണം: കെ​ബി​ഇ​എ​ഫ്​

Monday 16 May 2022 1:14 AM IST

കൊ​ല്ലം: കേ​ര​ള ബാ​ങ്കി​ന്​ കൊ​ല്ല​ത്ത്​ റീജിയണൽ ഓ​ഫീ​സ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കേ​ര​ള ബാ​ങ്ക്​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷൻ പ്ര​ഥ​മ ജി​ല്ലാ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. റീ​ജിയണൽ ഓ​ഫീ​സ്​ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ങ്കി​ലും കൊ​ല്ല​ത്തെ എ​ല്ലാ പ്ര​വർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്​ കൊ​ല്ലം സി​.പി.​സി​യി​ലാ​ണ്​. ഒ​രു ഡി​.ജി​.എം മാ​ത്ര​മാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്​. ശാ​ഖ​ക​ളു​ടെ ബാ​ഹു​ല്യം പ​രി​ഗ​ണി​ച്ച്​ കൊ​ല്ല​ത്തും റീ​ജിയ​ണൽ ഓ​ഫീ​സ്​ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ പ്ര​മേ​യ​ത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ബാ​ങ്ക്​ മി​നി ഓ​ഡി​റ്റോ​റി​യ​ത്തിൽ ചേർ​ന്ന സ​മ്മേ​ള​നം സി.​ഐ.​ടി​.യു സം​സ്ഥാ​ന​പ്ര​സി​ഡന്റ്​ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദൻ ഉ​ദ്​ഘാ​ട​നം​ ചെ​യ്​തു. പി.രാ​ജേ​ന്ദ്രൻ അദ്ധ്യ​ക്ഷ​നാ​യി. യാ​ത്ര​അ​യ​പ്പ്​ സ​മ്മേ​ള​നം ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന ജോ.​ സെ​ക്ര​ട്ട​റി വി. സു​ഭാ​ഷ്​ ഉ​ദ്​ഘാ​ട​നം ചെ​യ്​തു.
ജി​ല്ലാ പ്ര​സി​ഡന്റാ​യി പി.രാ​ജേ​ന്ദ്ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി എം.വേ​ണു​ഗോ​പാ​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ.പ്ര​മീൽ​കു​മാർ (ട്ര​ഷ​റ​ർ), ഐ​വാൻ ജോൺ​സൺ (ഓർ​ഗ​നൈ​സിംഗ്​ സെ​ക്ര​ട്ട​റി​), ആർ രാ​ജ​സേ​നൻ, എ ഷേർ​ഷ, സു​രു​ചി (വൈ​സ്​ പ്ര​സി​ഡന്റ്), ബി​നു പൊ​ടി​ക്കു​ഞ്ഞ്​, പി.എ​സ്. സാ​നു, സു​നി​താ നാ​സർ (ജോ.​ സെ​ക്ര​ട്ട​റി​മാർ) എ​ന്നി​വ​രാ​ണ്​ മ​റ്റ് ഭാ​ര​വാ​ഹി​കൾ.

Advertisement
Advertisement