നെസ്‌ലയും കോളയും ഉൾപ്പടെയുള്ള വമ്പന്മാരെ വെല്ലുവിളിച്ച് അംബാനി; വിപണിയിലെ മത്സരം കടുക്കും, റിലയൻസ് ഒറ്റയടിക്ക് ഏറ്റെടുക്കുന്നത് അറുപതോളം പ്രമുഖ  ബ്രാൻ‌‌ഡുകൾ

Monday 16 May 2022 12:27 PM IST

മുംബയ്: വിപണിയിലെ മത്സരം കടുപ്പിക്കാൻ അംബാനിയുടെ റിലയൻസ് തയാറെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ റിലയൻസ് അറുപതോളം ബ്രാൻ‌‌ഡുകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. യുണിലിവർ, നെസ്‌ലെ, കൊക്കോ കോള തുടങ്ങിയ മുൻനിര ബ്രാൻ‌ഡുകൾക്ക് അംബാനിയുടെ നീക്കം കടുത്ത വെല്ലുവിളിയാകും.

പലചരക്ക്, പേഴ്‌സണല്‍ കെയര്‍ വിഭാഗങ്ങളിലായി 20ഓളം ഭക്ഷ്യ-ഭക്ഷ്യേതര ബ്രാന്‍ഡുകളെ സ്വന്തമാക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. 50,000 കോടി മൂല്യമുള്ള ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ് പടുത്തുയർത്തുകയാണ് അംബാനിയുടെ ലക്ഷ്യം.

വിപണിയിലെ മേൽക്കൊയ്മ ഓരോ ദിനവും വർദ്ധിപ്പിക്കുകയാണ് റിലയൻസ്. 30 ഓളം ജനപ്രിയമായ പ്രാദേശിക ഉപഭോക്തൃ ബ്രാൻഡുകളെ പൂർണമായും ഏറ്റെടുക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. 2000 ത്തിലധികം റീട്ടെയിൽ ഷോപ്പുകൾ രാജ്യത്തൊട്ടാകെയായി റിലയൻസിനുണ്ട്.

ജിയോമാര്‍ട്ട് വഴി ഓണ്‍ലൈനിലും ഇവർ കരുത്ത് തെളിയിച്ചുകഴിഞ്ഞു. പുതുതായി ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങള്‍ റീട്ടെയില്‍ ശൃംഖലയിലൂടെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.

Advertisement
Advertisement