20 ലക്ഷം കടന്ന് ഇന്ത്യയിൽ ടൊയോട്ടയുടെ വില്പന

Tuesday 17 May 2022 3:31 AM IST

കൊച്ചി: ഇന്ത്യയിലെ മൊത്തവ്യാപാരത്തിൽ 20 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് മറികടന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം) . 'ന്യൂ ഗ്ളാൻസ" ആണ് 20 ലക്ഷമെന്ന നേട്ടം കൈവരിച്ച മോഡൽ. കളമശേരി നിപ്പോൺ ടവേഴ്‌സ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ടി.കെ.എം വൈസ് പ്രസിഡന്റ് തകാഷി തകാമിയ ന്യൂ ഗ്ലാൻസയുടെ താക്കോൽ സജീർ ഖാദറിന് (ഇരിങ്ങാലക്കുട) കൈമാറി.

നിപ്പോൺ ടൊയോട്ട ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ.എം.ബാബു മൂപ്പൻ, ടി.കെ.എം ജനറൽ മാനേജർ രാജേഷ് മേനോൻ, നിപ്പോൺ ടൊയോട്ട ഗ്രൂപ്പ് ഡയറക്‌ടർമാരായ ആതിഫ് മൂപ്പൻ, നയീം ഷാഹുൽ എന്നിവരും പ്രദീപ് റായ്, സൂര്യപ്രകാശ്, ശ്രേയസ് റാവു, ജയരാജ് (സി.ഒ.ഒ), സീനിയർ വൈസ് പ്രസിഡന്റ് എൽദോ ബെഞ്ചമിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഉപഭോക്തൃ ആവശ്യങ്ങൾക്കിണങ്ങിയ മോഡലുകളാണ് ടൊയോട്ടയ്ക്കുള്ളത്. ഇന്നോവ ക്രിസ്‌റ്റ, ഫോർച്യൂണർ, അർബൻ ക്രൂസർ, ഗ്ളാൻസ, ലെജൻഡർ, പ്രാദേശികമായി നിർമ്മിച്ച ആദ്യ ഇന്ത്യൻ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് മോഡലായ കാംറി ഹൈബ്രിഡ് എന്നിവ അതിവേഗമാണ് വിപണിയിൽ ആധിപത്യമുറപ്പിച്ചത്.

Advertisement
Advertisement