മലയാളി യുവാവിനെ യു എ ഇയിൽ വച്ച് കാണാതായി, വ്യാഴാഴ്ച താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോയശേഷം വിവരമില്ല

Monday 16 May 2022 8:37 PM IST

ദുബായ്: കൊല്ലം സ്വദേശിയായ യുവാവിനെ ദുബായിൽ വച്ച് കാണാതായി പരാതി. ദുബായിൽ ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കൊല്ലം കൊറ്റങ്കര പുത്തലത്താഴം സ്വദേശി സൂരജ് കുമാറിനെയാണ് (24) കാണാതായത്. അ‌ഞ്ച് ദിവസമായി ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ആറ് മാസം മുമ്പ് സന്ദർശക വിസയിലാണ് സൂരജ് ദുബായിലെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച താമസസ്ഥലത്ത് നിന്നും ജോലിക്ക് പോയശേഷം ഇാളെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഹോർലാൻസിലെ അൽ ഷാബ് വില്ലേജിലായിരുന്നു സൂരജിന്റെ താമസം. ഇയാളെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ +971 522809525, +971 524195588 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.