തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ,​ അഞ്ച് സ്വതന്ത്രർ,​ ബാലറ്റിൽ ആദ്യം ഉമ തോമസ്

Monday 16 May 2022 8:58 PM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എട്ട് സ്ഥാനാര്‍ത്ഥികൾ മത്‌സര രംഗത്ത് . നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്. ബാലറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റ പേരാണ് ആദ്യമുള്ളത്.

രണ്ടാമത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മൂന്നാമത് ബി.ജെ.പി സ്ഥാനാർത്ഥി എ.എന്‍. രാധാകൃഷ്ണന്റെ പേരുമാണുള്ളത്. അഞ്ചുപേര്‍ സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.. സ്വതന്ത്രനായി മത്സരിക്കുന്ന ജോമോന്‍ ജോസഫ് മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പേരിനോട് സാമ്യമുള്ള സ്ഥാനാര്‍ത്ഥി. കരിമ്പ് കര്‍ഷകനാണ് ജോമോന്‍ ജോസഫിന്റെ ചിഹ്നം. അനില്‍ നായര്‍, അഞ്ചാമതായാണ് ബാലറ്റില്‍ ജോമോൻ ജോസഫിന്റെ പേര്. സി.പി .ദിലീപ് കുമാര്‍, ബോസ്‌കോ കളമശ്ശേരി, മന്മഥന്‍ എന്നിവരാണ് മറ്റ് സ്വതന്ത്രര്‍. . മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി വരണാധികാരി അറിയിച്ചു