മഴയത്തും നിലയ്ക്കാത്ത ആവേശം

Tuesday 17 May 2022 12:26 AM IST

ജോ ജോസഫിനൊപ്പം മന്ത്രി ജി.ആർ അനിലും

പൊതുപര്യടനത്തിന്റെ ആദ്യ ദിവസത്തിൽ ഡോ.ജോ ജോസഫിനൊപ്പം കാക്കനാട് പാറയ്ക്കാമുകളിൽ ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ. അനിലും പങ്കെടുത്തു. പുല്യാടത്ത് നിന്നും ആരംഭിച്ച പര്യടനം ബലോണ, വിനോഭ നഗർ, നാഗാർജ്ജുന ഫ്ളാറ്റിന് സമീപം, അമല ഭവൻ, ബണ്ട് ജംഗ്ഷൻ, പണ്ടാരച്ചിറ, അച്ഛാ ജംഗ്ഷൻ, സെന്റ് ജോസഫ് പള്ളി, ഭവൻസ്, മൂന്നര സെന്റ് ഷിപ് യാർഡ് കോളനി, പഞ്ചായത്ത് ജംഗ്ഷൻ, കടവന്ത്ര ജംഗ്ഷൻ, ബെസ്റ്റ് ബേക്കറി ജംഗ്ഷൻ, എസ്.ബി.ഐ. ബാങ്കിന് സമീപം, അംബികാപുരം, ടെമ്പിൾ റോഡ്, കെ.കെ.എഫ്. കോളനി, പാലാതുരുത്ത്, കുമാരനാശാൻ നഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഐക്യനഗറിൽ സമാപിച്ചു.

ശിവഗിരി മഠം സന്ദർശിച്ച് ഉമ

യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് ഇന്നലെ വർക്കലയിൽ ശിവഗിരി മഠം സന്ദർശിച്ചു. തുടർന്ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ സഹപ്രവർത്തകരെ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കി. തുടർന്ന് തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വോട്ടഭ്യർത്ഥന നടത്തി. ജഡ്ജിമുക്ക്, പരുത്തേപാലം പാലം മുതൽ ഉണിച്ചിറ ജംഗ്ഷൻ വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചു. ഹോളിക്രോസ് കോൺവെന്റ് സന്ദർശിച്ചു അന്തേവാസികളുമായി സമയം ചെലവഴിച്ചു. പിന്നീട് ഉണിച്ചിറ സെന്റ് ജോസഫ് പള്ളി സന്ദർശിക്കുകയും വികാരിയുടെ അനുഗ്രഹം തേടുകയും ചെയ്തു. തുടർന്ന് വൈകിട്ട് സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നടന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഉദ്ഘാടനം നിർവഹിച്ചത്.

പ്രമുഖരെ കണ്ട് എ.എൻ.രാധാകൃഷ്ണൻ

എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ രാവിലെ 7.30ന് ഇടപ്പള്ളിയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. ഇടപ്പള്ളിയിലെ പ്രമുഖ വ്യക്തികളേയും അദ്ദേഹം സന്ദർശിച്ചു. രാവിലെ 1.30ന് പാലാരിവട്ടത്ത് എൻ.ഡി.എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. ഉച്ചതിരിഞ്ഞ് 2 മുതൽ എളംകുളത്തും തുടർന്ന് കടവന്ത്രയിലും വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി. രാത്രി 7 മുതൽ തമ്മനത്തും സംസ്‌ക്കാര ജംഗ്ഷനിലും നടന്ന റോഡ്‌ഷോയിലും പങ്കെടുത്തു. തുടർന്ന് സംവിധായകൻ വിനയനെ സന്ദർശിച്ചു.

Advertisement
Advertisement