അങ്കണവാടി കുട്ടികൾക്ക് ആധാർ ക്യാമ്പ്

Tuesday 17 May 2022 12:02 AM IST
കടലുണ്ടി പഞ്ചായത്തിൽ അങ്കണവാടി കുട്ടികളുടെ ആധാർ ക്യാമ്പ് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്യുന്നു.

കടലുണ്ടി: കടലുണ്ടി പഞ്ചായത്തിൽ അങ്കണവാടി കുട്ടികൾക്ക് ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് പ്രത്യേക ക്യാമ്പ് ആരംഭിച്ചു. 21ാം വാർഡിലെ കടുക്ക ബസാർ ഗവ.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ മുരളി മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഹക്കീമ മാളിയേക്കൽ, ഷിജു പനയ്ക്കക്കൽ, ഷീന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 22 വാർഡുകളിലായി 2300 ഓളം കുട്ടികളാണ് ആധാർ എടുക്കാനുള്ളത്. കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.