കുടുംബശ്രീ രജതജൂബിലി ഉദ്ഘാടനം ഇന്ന്
Monday 16 May 2022 11:45 PM IST
തിരുവനന്തപുരം: സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ലോകമാതൃകയായ കുടുംബശ്രീയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും. അഡ്വ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീയുടെ 1070 സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുക്കും.