കാർകൂന്തൽ കാൻസർ രോഗികൾക്ക് നൽകി റിഹാന ഫാത്തിമ

Tuesday 17 May 2022 1:27 AM IST
കാൻസർ രോഗികൾക്ക് നൽകുന്നതിനായി റിഹാന ഫാത്തിമ തലമുടി മലയാളം ചാരിറ്റി പ്രസിഡന്റ് സി.പി അബ്ദുള്ളകുട്ടിക്ക് കൈമാറുന്നു

തിരൂർ: ഇക്കാലമെത്രയും വളർത്തിയ കാർകൂന്തൽ കാൻസർ രോഗികൾക്ക് നൽകി റിഹാന ഫാത്തിമ. മാദ്ധ്യമ പ്രവർത്തകനും തിരുന്നാവായ സ്വദേശിയുമായ ഖമറുൽ ഇസ് ലാമിന്റെയും തിരൂർ കോട്ട് ഇല്ലത്തുപ്പാടം അതിയത്തിൽ ജംഷീനയുടെയും മകളാണ് 11 വയസുകാരിയായ റിഹാന. തന്റെ ഏറെ കാലത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി. ചെമ്പ്ര എൽ.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുറിച്ചെടുത്ത തന്റെ തലമുടി കാൻസർ രോഗികൾക്ക് നൽകുന്നതിന് മലയാളം ചാരിറ്റിക്ക് റിഹാന ഫാത്തിമ കൈമാറി. ചാരിറ്റി പ്രസിഡന്റ് സി.പി അബ്ദുള്ളക്കുട്ടി, കോ ഓർഡിനേറ്റർ ഷെമീർ എന്നിവർ ചേർന്ന് കുട്ടിയിൽ നിന്നും തലമുടി ഏറ്റുവാങ്ങി.

Advertisement
Advertisement