വണക്കം ചെന്നൈ, യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യം സ്വിഫ്റ്റ് സാക്ഷാത്കരിക്കുന്നു, അതും കുറഞ്ഞ ചെലവിൽ

Tuesday 17 May 2022 3:13 PM IST

കേരളത്തിൽ നിന്നും ചെന്നൈയിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് യാഥാർത്ഥ്യമാകുന്നു. യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന സർവീസാണ് ഇത്. എ സി ബസാണ് ഈ സർവീസിനായി സ്വിഫ്റ്റ് ഉപയോഗിക്കുന്നത്. എറണാകുളത്തു നിന്നുമാണ് ചെന്നൈയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിക്കുന്നത്. എറണാകുളത്തു നിന്ന് വൈകുന്നേരം 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 8.45ന് ചെന്നൈയിലെത്തും. തൃശ്ശൂർ, പാലക്കാട് സേലം വഴിയാണ് ബസ് സർവീസ് നടത്തുക. തിരികെ കേരളത്തിലേക്കുള്ള ബസ് രാത്രി എട്ടിനാവും ചെന്നൈയിൽ നിന്നും യാത്ര തിരിക്കുക. 1351 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഓൺലൈനിലൂടെ സീറ്റ് ബുക്ക് ചെയ്യാനാവും.

സർവീസിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ

എറണാകുളം – ചെന്നൈ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് ഗരുഡ
എ.സി സീറ്റർ ഉടൻ ആരംഭിക്കുന്നു......

യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്ന എറണാകുളം-
ചെന്നൈ സർവ്വീസ് കെ എസ് ആർ
ടി സി സ്വിഫ്റ്റിലൂടെ യാഥാർത്ഥ്യമാകുന്നു.

യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റ്.

എറണാകുളത്തു നിന്ന് വൈകുന്നേരം 07.45 ന് , തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്

ടിക്കറ്റ് നിരക്ക് :1351 രൂപ

സമയക്രമം
എറണാകുളംചെന്നൈ

എറണാകുളം 07:45 PM
വൈറ്റില. 08:00 PM
തൃശ്ശൂർ 09:35 PM
പാലക്കാട് 11:15 PM
കോയമ്പത്തൂർ 00:10 AM
സേലം 03:15 AM
ചെന്നൈ 08:45 AM

ചെന്നൈ എറണാകുളം

ചെന്നൈ 08:00 PM
സേലം 01:55 AM
കോയമ്പത്തൂർ 04:45 AM
പാലക്കാട് 05:55 AM
തൃശ്ശൂർ 07 20 AM
എറണാകുളം 08:40 AM

ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google
Play Store ലിങ്ക് https://play.google.com/store/apps/details......

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി
എറണാകുളം
ഫോൺ: 0484- 2372033
ഈ മെയിൽ:ekm@kerala.gov.in

Advertisement
Advertisement