മത്സരം തോറ്റതിന്റെ അരിശം തീർത്തത് റഫറിയുടെ നെഞ്ചത്ത്, ഇന്ത്യൻ ഗുസ്തി താരത്തിന് ആജീവനാന്ത വിലക്ക്

Tuesday 17 May 2022 7:26 PM IST

ലക്ക്നൗ: ഇന്ത്യൻ ഗുസ്തി താരം സതേന്ദർ സിംഗിന് ആജീവനാന്ത വിലക്ക്. കഴിഞ്ഞയാഴ്ച നടന്ന കോമൺവെൽത്ത് ട്രയൽസിനിടെ റഫറിയെ മർദ്ദിച്ചതിനാണ് സതേന്ദറിനെതിരെ റെസ്‌ലിംഗ് ഫെ‌ഡറേഷൻ ഒഫ് ഇന്ത്യ നടപടിയെടുത്തത്.

125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിച്ച സതേന്ദർ എതിരാളിയായ മോഹിതിനോട് പരാജയപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ സതേന്ദർ മർദ്ദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷൺ മത്സരം കാണുന്നതിനായി എത്തിയിരുന്നു. അദ്ദേഹത്തിന് മുന്നിൽ വച്ചായിരുന്നു സതേന്ദർ റഫറിയെ മർദ്ദിച്ചത്. ബ്രിജ് ഭൂഷന്റെ നിർദേശപ്രകാരമാണ് സതേന്ദറിനെ ആജീവനാന്ത കാലത്തേക്ക് വിലക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടഠി വിനോദ് തോമർ വ്യക്തമാക്കി.