സുനിദ്ര മാട്രസസ് 17 കിടക്കകൾ അവതരിപ്പിച്ചു

Wednesday 18 May 2022 3:24 AM IST

കൊച്ചി: പ്രമുഖ മാട്രസ് നിർമ്മാതാക്കളായ ഈസ്റ്റേൺ മാട്രസസ് 17 പുത്തൻ കിടക്കകൾ വിപണിയിലിറക്കി. അസ്ഥിരോഗ സംബന്ധമായി ചികിത്സയിലുള്ളവർക്ക് ഗുണകരമാകുംവിധം നിർമ്മിച്ച അഞ്ചെണ്ണം ഉൾപ്പെടെ 12തരം പുത്തൻ കിടക്കകൾ കമ്പനിയുടെ മുഖ്യ ഉത്പന്നമായ സുനിദ്ര‌ ബ്രാൻഡിൽ വിപണിയിലെത്തി.

സാധാരണക്കാർക്ക് താങ്ങാനാവുന്ന ലക്ഷ്വറി കിടക്കകൾക്ക് പുറമെ എക്കോണമി മോഡലുകളായ റൂബി റേഞ്ചിലുള്ള അഞ്ച് കിടക്കകളും അവതരിപ്പിച്ചു. ഗുണമേന്മയേറിയ ബെൽജിയം ടിക്കിംഗ്, റബറൈസ്ഡ് കൊയർ, പോക്കറ്റ് സ്‌പ്രിംഗ്‌സ്, ലാറ്റക്‌സ്, ജഡ ഫോം എന്നിവ ഉപയോഗിച്ചാണ് പുതിയ ശ്രേണിയുടെ നിർമ്മാണമെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

അഞ്ചുവർഷത്തിനകം 200 കോടി രൂപയുടെ വരുമാനമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഈസ്‌റ്റേൺ മാട്രസസ് സി.ഇ.ഒ അനിൽകുമാർ പറഞ്ഞു. തൊടുപുഴയിലും തമിഴ്‌നാട്ടിലെ ഹോസൂരിലും കമ്പനിക്ക് അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റുകളുണ്ട്. 10,000 രൂപയാണ് സുനിദ്ര മാട്രസസുകളുടെ അടിസ്ഥാനവില. റൂബി കിടക്കകൾ 8,000 രൂപ മുതൽ ലഭിക്കും.

Advertisement
Advertisement