കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കാൻ 600 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

Wednesday 18 May 2022 12:00 AM IST

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 600 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗിന്റെ (നിഷ്) രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്‌കൂൾ നടപ്പാക്കും. ബധിരർക്കും ശ്രവണവൈകല്യമുള്ളവർക്കുമായി ആദ്യ ദ്വിഭാഷാ സ്‌കൂൾ പ്രവർത്തനസജ്ജമാക്കും. സർക്കാർ പദ്ധതികളിലൂടെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം. സമഗ്ര ഭിന്നശേഷി പരിപാലന പരിപാടിയായ അനുയാത്രയ്‌ക്ക് 21.5 കോടി അനുവദിച്ചു. ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ടെക്‌നോളജി ഉപകരണങ്ങളിൽ അവബോധം വളർത്താൻ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജി പ്രവർത്തനസജ്ജമാക്കും. ശ്രവണപരിമിതർക്കായുള്ള മാതൃകാ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ സേവനം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷിലെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസസ്, ബാരിയർ ഫ്രീ എൻവയൺമെന്റ്, സഫൽ സെൻസോറിയം, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെൽ എന്നിവയുടെ ഉദ്ഘാടനവും ആക്സസിബിൾ ബുക്കിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ഐ.ഇ.എസ് നേടിയ നിഷ് ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമിലെ പൂർവ വിദ്യാർത്ഥികളായ ലക്ഷ്മിയെയും പാർവതിയെയും ചടങ്ങിൽ ആദരിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറും നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എം. അഞ്ജന, കൗൺസിലർ നാജാബി തുടങ്ങിയവർ പങ്കെടുത്തു.

പൂ​ക്ക​ളും​ ​ചി​ത്ര​ങ്ങ​ളും​ ​ന​ൽ​കി​ ​മ​നം​ക​വ​ർ​ന്ന് ​കു​ട്ടി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ഷി​ന്റെ​ ​(​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ്)​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചു​വ​ന്ന​ ​റോ​സാ​പ്പൂ​ക്ക​ളു​മാ​യി​ ​കു​ഞ്ഞു​മ​ക്ക​ൾ​ ​എ​തി​രേ​റ്റു.​ ​റോ​സാ​പ്പൂ​ക്ക​ൾ​ ​സ്വീ​ക​രി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​സ്നേ​ഹ​ത്തോ​ടെ​ ​കു​ഞ്ഞു​കൈ​ക​ളി​ൽ​ത​ന്നെ​ ​പൂ​വ് ​തി​രി​ച്ചു​ന​ൽ​കി.​ ​നി​ഷി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​സ്മി​ക് ​താ​ൻ​ ​വ​ര​ച്ച​ ​ജീ​വ​ൻ​ ​തു​ടി​ക്കു​ന്ന​ ​ഛാ​യാ​ചി​ത്രം​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ ​സ​മ്മാ​നി​ച്ചു.​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​വി​ന്റെ​ ​ഛാ​യാ​ചി​ത്രം​ ​വ​ര​ച്ച​ത് ​മ​ധു​ർ​ ​അ​റോ​റ​യും​ ​എം.​എ​ൽ.​എ​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ന്റെ​ ​ഛാ​യാ​ചി​ത്രം​ ​വ​ര​ച്ച​ത് ​മു​ഹ​മ്മ​ദ് ​ഷ​ഫീ​ഖു​മാ​യി​രു​ന്നു.​ ​ചി​ത്രം​ ​മ​നോ​ഹ​രം​ ​എ​ന്ന് ​മ​ന്ത്രി​മാ​ർ​ ​ചി​ത്ര​കാ​ര​ന്മാ​രോ​ട് ​അ​വ​രു​ടെ​ ​ഭാ​ഷ​യി​ൽ​ ​പ്ര​ശം​സി​ച്ച​ത് ​കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ​കു​ട്ടി​ക​ൾ​ ​സ്വീ​ക​രി​ച്ച​ത്.