അജിത് ചെങ്ങറ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ
Wednesday 18 May 2022 1:42 AM IST
പത്തനംതിട്ട: ഒരു മിമിക്രി വേദിയിൽ നടൻമാരുടെയും മറ്റ് പ്രമുഖരുടെയും 21 വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ ഹാസ്യകലാകാരൻ അജിത് ചെങ്ങറ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടി. സ്റ്റേജ് ഷോകളിലൂടെയും പ്രമുഖ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെയുമാണ് അജിത് ചെങ്ങറ ശ്രദ്ധേയനായത്.അനുജൻ വിനയും ഹാസ്യകലാകാരനാണ്. തിരുവിതാംകൂർ ഹാസ്യകല എന്ന കോമഡി ട്രൂപ്പിലൂടെയാണ് അജിത് ചെങ്ങറ സജീവമായത്.